കുവൈത്ത് സിറ്റി: ജഹ്റ എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ അതിവേഗത്തിൽ വാഹനമോടിച്ച നാപ്പതുകാരനായ യുവാവിനെ ജഹ്റ ട്രാഫിക് പട്രോൾ സംഘം കസ്റ്റഡിയിലെടുത്തു. ഖൈറവാനും ദോഹയ്ക്കും ഇടയിലുള്ള ഹൈവേയിലാണ് സംഭവം.
മൊബൈൽ റഡാർ നിരീക്ഷണത്തിലായിരുന്ന പട്രോളിംഗ് സംഘം വാഹനം അമിതവേഗതയിൽ പായുന്നത് കണ്ടെത്തുകയും പിന്തുടർന്ന് തടഞ്ഞുനിർത്തുകയുമായിരുന്നു. ട്രാഫിക് നിയമലംഘനത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുന്നതിനായി ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.



