HomeCommunityശിഹാബ് തങ്ങൾ അനുസ്മരണവും ഭാഷാ സമര അനുസ്മരണവും നടത്തി

ശിഹാബ് തങ്ങൾ അനുസ്മരണവും ഭാഷാ സമര അനുസ്മരണവും നടത്തി

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുല്ല, ടി പി എം സാഹിർ അനുസ്മരണവും ഭാഷാ സമര അനുസ്മരണവും നടത്തി. ഫർവ്വാനിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങളുടെ പൗത്രൻ സയ്യിദ് മുദ്ദസിർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ എം സി സി ആക്ടിംഗ്‌ പ്രസിഡന്റ്  ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.

ലിയാകാത്ത് അലി കൊടുവള്ളി ശിഹാബ് തങ്ങൾ അനുസ്മരണവും മൻസൂർ കുന്നത്തേരി ഭാഷാ സമര അനുസ്മരണവും അസീസ്‌ തിക്കോടി ഉമർ ബാഫഖി തങ്ങൾ, ടി പി എം സാഹിർ അനുസ്മരണവും , മിസ്ഹബ് മാടമ്പില്ലത്ത്‌ ചെർക്കളം അബ്ദുല്ല അനുസ്മരണവും നടത്തി. ഇസ്മായിൽ വള്ളിയോത്ത് പ്രബന്ധം അവതരിപ്പിച്ചു. ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, മുജീബ് മൂടാൽ, ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ, റസാഖ്‌ അയ്യൂർ പ്രസംഗിച്ചു. അബ്ദുൽ മജീദ്‌ ദാരിമി കാളികാവ് ഖുർആൻ പാരായണം നടത്തി. ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി സ്വാഗതവും സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!