കുവൈറ്റ് സിറ്റി: ജീവിതത്തിൽ യഥാർത്ഥ നിർഭയത്വവും മനഃശാന്തിയും ലഭിക്കാൻ ഏകദൈവവിശ്വാസത്തിലും, ദൈവീക മാർഗദർശനത്തിലും അധിഷ്ഠിതമായ ജീവിതമാണ് വേണ്ടതെന്ന് പ്രമുഖ പ്രഭാഷകൻ ഷഫീഖ് അബ്ദുറഹീം മോങ്ങം പ്രസ്താവിച്ചു. ഇസ്ലാമിക തത്വങ്ങൾ മുറുകെപ്പിടിക്കുന്ന ദൈവഭയമുള്ള സമൂഹത്തിൽ കുറ്റകൃത്യങ്ങളും അനീതികളും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം വിശുദ്ധിക്ക് വിമോചനത്തിന് എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ചു വരുന്ന ദ്വൈ മാസ ക്യാമ്പെയിനിന്റെ ഭാഗമായി ഫർവാനിയ നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷഫീഖ്. പരിപാടിയുടെ ഉദ്ഘാടനം കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ നിർവ്വഹിച്ചു.ചടങ്ങിൽ ഉമർ പാടൂർ സ്വാഗതവും, നിഷാജ് നന്ദിയും പറഞ്ഞു .



