HomeGULFകുവൈറ്റിൽ പ്രവാസിയെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിർത്താതെ പോയി; പ്രവാസി ഗുരുതരാവസ്ഥയിൽ

കുവൈറ്റിൽ പ്രവാസിയെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിർത്താതെ പോയി; പ്രവാസി ഗുരുതരാവസ്ഥയിൽ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മഹ്ബൂല കോസ്റ്റൽ റോഡിൽ ഏഷ്യൻ പൗരനെ വാഹനം ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ സംഭവത്തിൽ സുരക്ഷാ വിഭാഗം വിപുലമായ അന്വേഷണം ആരംഭിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഷ്യൻ സ്വദേശിയെ അടിയന്തര ചികിത്സയ്ക്കായി അൽ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ഇയാൾക്ക് ആന്തരിക രക്തസ്രാവവും കയ്യിനും വാരിയെല്ലുകൾക്കും മാരകമായ ഒടിവുകളും സംഭവിച്ചതായി ആശുപത്രി അധികൃതർ പുറത്തുവിട്ട വൈദ്യപരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇടിച്ച് നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറായ കുവൈറ്റ് പൗരനെ പിന്നീട് സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് മേൽനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി. അപകടത്തിന് വഴിവെച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനുമായി ട്രാഫിക് വിഭാഗം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!