HomeGULFകുവൈത്തിലെ ഇറാനിയൻ സ്വകാര്യ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി; സ്കൂൾ അടയ്ക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്

കുവൈത്തിലെ ഇറാനിയൻ സ്വകാര്യ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി; സ്കൂൾ അടയ്ക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിലെ ഇറാനിയൻ സ്വകാര്യ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി സ്കൂൾ അടയ്ക്കാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ജലാൽ അൽ-തബ്തബായി ഉത്തരവിട്ടു. തീരുമാനം ഉടൻ പ്രാബല്യത്തിൽ വന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഇതോടെ 2026–2027 അധ്യയന വർഷത്തിൽ പുതിയ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നിലവിൽ പഠിക്കുന്ന കുട്ടികളെ മറ്റ് സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റാൻ രക്ഷിതാക്കളോട് മന്ത്രാലയം അഭ്യർഥിച്ചു.വിദ്യാർത്ഥികളുടെ പഠനത്തെ യാതൊരു രീതിയിലും ബാധിക്കാതെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള എല്ലാ നടപടികളും വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും സ്വകാര്യ വിദ്യാഭ്യാസ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.പൊതുതാൽപര്യം സംരക്ഷിക്കാനും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!