HomeGULFറിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ഫ്രീ ലാൻസ് ലൈസൻസുകൾ റദ്ദാക്കുന്നു: കാലാവധി ഒരു മാസം കൂടി നീട്ടി...

റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ഫ്രീ ലാൻസ് ലൈസൻസുകൾ റദ്ദാക്കുന്നു: കാലാവധി ഒരു മാസം കൂടി നീട്ടി നൽകി കുവൈറ്റ്

spot_img

കുവൈത്ത്സിറ്റി: കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഫ്രീ ലാൻസ് ലൈസൻസുകളുടെ (ഹോം ബേസ്ഡ് അഥവാ വീട്ടുഅധിഷ്ഠിത ലൈസൻസുകൾ) വാലിഡിറ്റി വാണിജ്യ വ്യവസായ മന്ത്രാലയം ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. ഇതിലൂടെ തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ പുതിയ നിയമങ്ങൾക്കനുസൃതമായി മാറ്റിയെടുക്കുന്നതിന് ലൈസൻസ് ഉടമകൾക്ക് കൂടുതൽ സമയം ലഭിക്കും.

2026 സെപ്റ്റംബർ 1 ഓടെ ഇത്തരം ലൈസൻസുകൾ പൂർണ്ണമായും റദ്ദാക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് യൂണിയൻ മേധാവി ഇമാദ് ഹൈദർ നൽകിയ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഓഗസ്റ്റ് 1 ന് കാലാവധി അവസാനിക്കേണ്ടിയിരുന്ന ലൈസൻസുകൾക്ക്, പുതിയ ചട്ടങ്ങൾ പാലിക്കാൻ ആവശ്യമായ സമയം നൽകാനാണ് യൂണിയൻ സമയം നീട്ടി ചോദിച്ചത്. മന്ത്രാലയത്തിന്റെ ഈ തീരുമാനം 583 റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ നേരിട്ട് ബാധിക്കും.

റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലയെ കൂടുതൽ പ്രൊഫഷണലാക്കാനും സുതാര്യത വർദ്ധിപ്പിക്കാനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പുതിയ വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായി വീട്ടുഅധിഷ്ഠിത ലൈസൻസുകൾ നിർത്തലാക്കാൻ തീരുമാനിച്ചത്. മുൻ മന്ത്രി ഖലീഫ അൽ-അജീൽ പുതിയ ലൈസൻസുകൾ നൽകുന്നത് തടഞ്ഞിരുന്നെങ്കിലും പഴയവ നിലനിർത്തിയിരുന്നു. എന്നാൽ നിലവിലെ തിരുമാനത്തോടെ സെപ്റ്റംബർ ഒന്നുമുതൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ വീട്ടുഅധിഷ്ഠിത ലൈസൻസുകൾ ചരിത്രത്തിന്റെ ഭാഗമാകും.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!