കുവൈത്ത് സിറ്റി : ആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി, ആലപ്പുഴ മാവേലിക്കര സ്വദേശിനി ദീപ ആനി തോമസാണ് മരണപ്പെട്ടത്. അസുഖത്തെത്തുടർന്ന് കുവൈത്തിൽ ചികിത്സയിൽ ആയിരുന്നു.
ആരോഗ്യമന്ത്രാലയം ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിൽ (വാർഡ് -4), ആയിരുന്നു ജോലി. ഭർത്താവ് : ലിജു ലൂയിസ്. മക്കൾ : സൈറ ലിജു, ഇറേന ലിജു, അമേയ ലിജു. മൃതദേഹം നാളെ സബാ മോർച്ചറിയിൽ പൊതു ദർശനം, തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകും.



