HomeCommunityകുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി; "ആരോഗ്യ സ്പർശം 2026" മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി; “ആരോഗ്യ സ്പർശം 2026” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫർവാനിയ ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് “ആരോഗ്യ സ്പർശം 2026” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറ് കണക്കിന് പ്രവാസികൾക്ക് സമാശ്വാസമായി.

കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂരിന്റെ അദ്ധ്യക്ഷതയിൽ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഖുത്തുബുദ്ദീൻ ബെലക്കാട്, ബദ്ർ മെഡിക്കൽ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഖാദർ, മുൻ ജില്ലാ സെക്രട്ടറി ഹനീഫാ പാലായി, ജില്ലാ ഭാരവാഹികളായ ഭാരവാഹികളായ അബ്ദുല്ല കടവത്ത്,സുഹൈൽ ബല്ല, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, സി.പി. അഷ്‌റഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും സെക്രട്ടറി മുത്തലിബ് തെക്കെക്കാട് നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!