HomeCommunityഇൻകാസ് കുവൈത്ത് യൂത്ത് വിംഗ് നിലവിൽ വന്നു; കോഡിനേറ്റർമാരെ പ്രഖ്യാപിച്ചു

ഇൻകാസ് കുവൈത്ത് യൂത്ത് വിംഗ് നിലവിൽ വന്നു; കോഡിനേറ്റർമാരെ പ്രഖ്യാപിച്ചു

spot_img

കുവൈത്ത് സിറ്റി: പ്രവാസലോകത്ത് ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഇൻകാസ് കുവൈത്ത്, സംഘടനയുടെ യുവജന വിഭാഗമായ ‘ഇൻകാസ് കുവൈത്ത് യൂത്ത് വിംഗ്’ ഔദ്യോഗികമായി രൂപീകരിച്ചു. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിനും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആദർശങ്ങൾ യുവാക്കളിലേക്ക് എത്തിക്കുന്നതിനുമാണ് പുതിയ വിഭാഗത്തിന് തുടക്കമിട്ടിരിക്കുന്നത്.ഏകാധിപത്യ രീതികളില്ലാതെ, എല്ലാവരെയും തുല്യരായി കണ്ടുകൊണ്ട് ജനാധിപത്യപരമായ ചട്ടക്കൂടിലാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇ

തിന്റെ ഭാഗമായി യൂത്ത് വിംഗിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ കോഡിനേറ്റർമാരെ ചുമതലപ്പെടുത്തി. അജു ആൽബർട്ട്, ഒസാമ വാഹിദ്, സുമിത്ത് സൈമൺ എന്നിവരെയാണ് യൂത്ത് വിംഗ് കോഡിനേറ്റർമാരായി തിരഞ്ഞെടുത്തത്. സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഘട്ടംഘട്ടമായുള്ള കർമ്മപദ്ധതികളാണ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയതായി ചുമതലയേറ്റ കോഡിനേറ്റർമാർക്ക് ഇൻകാസ് കുവൈത്ത് നേതൃത്വം ആശംസകൾ നേർന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!