തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) അസോസിയേഷൻ അംഗങ്ങൾക്കായുള്ള ഭവനപദ്ധതിയുടെ ഭാഗമായി, തൃശ്ശൂർ പട്ടേപാടത്ത് നിർമ്മിച്ച, അസോസിയേഷന്റെ 9-മത്തെ വീടിന്റെ (ശ്രീ. അബ്ദുൽസലാമിന്റെ) താക്കോൽദാനം, 21.06.2026 ഞായറാഴ്ച്ച രാവിലെ 10 മണിക്ക്, ബഹുമാനപ്പെട്ട വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ശ്രീമതി. രമിത സുധീന്ദ്രൻ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ, തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ട്രഷറർ ശ്രീ. മനോജ് കുരുംബയിലും, ഹൗസിങ് പ്രൊജക്റ്റ് കൺവീനർ ശ്രീ. ആന്റോ പാണെങ്ങാടാനും ചേർന്ന് നിർവഹിച്ചു.അസോസിയേഷൻ ഭാരവാഹികളും, മുൻ ഭാരവാഹികളും, അംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഭവനപദ്ധതിയുടെ 9-മത്തെ വീടിന്റെ താക്കോൽദാനം
GULF
INTERNATIONAL



