HomeCommunityവോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു

വോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കഴിഞ്ഞ ദിവസം നാട്ടിൽ മരണപ്പെട്ട വോയ്സ് കുവൈത്തിന്റെ മുൻ ജനറൽ സെക്രട്ടറി കെ.ചന്ദ്രമോഹനന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു.വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു.

വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, വോയ്സ് കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് ജോയ് നന്ദനം, വോയ്സ് കേന്ദ്ര കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ്മാരായ പ്രമോദ് കക്കോത്ത്, എം.പി.ബാബു രാജ്, വോയ്സ് വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ, വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ്, വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ മോഹനൻ വാഴക്കുളം, അബ്ബാസിയ യൂനിറ്റ് മുൻ സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ എന്നിവർ കെ.ചന്ദ്രമോഹനനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. വോയ്സ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും വോയ്സ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!