HomeCommunityകണിയാമ്പറ്റ – മില്ല് മുക്കിൽ കെ.കെ.എം.എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കണിയാമ്പറ്റ – മില്ല് മുക്കിൽ കെ.കെ.എം.എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

spot_img

കുവൈത്ത് :കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (KKMA)യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, കുടിവെള്ളത്തിന് ഏറെ പ്രയാസം അനുഭവിക്കുന്ന വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ മില്ല് മുക്കിൽ ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പൊതുകിണർ നിർമ്മിച്ച് നൽകി. ലളിതമായ ചടങ്ങ് ഉസ്താദ് മുഹമ്മദ് കുട്ടി ഹസ്സനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.കെ.കെ.എം.എ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് റസാഖ് മേലടി അധ്യക്ഷനായി. വയനാട്ടിലെ പ്രമുഖ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനായ റസാഖ് കൽപ്പറ്റ പൊതുകിണർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ അബ്ബാസ്, അറക്കൽ മുസ്സ ഹാജി (മഹല്ല് കമ്മിറ്റി പ്രസിഡന്റ്), നെല്ലോളി കുഞ്ഞമ്മദ് (മഹല്ല് കമ്മിറ്റി സെക്രട്ടറി), ഉസ്താദ് മുഹമ്മദ് കുട്ടി ഹസ്സനി (ഖത്തീബ്, കബ്ലക്കാട് ജുമാ മസ്ജിദ്), അലിക്കുട്ടി ഹാജി (കെ.കെ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ്), ഇബ്രാഹിം മുസ്സ (ട്രഷറർ, കെ.കെ.എം.എ മലപ്പുറം ജില്ല), മുനീർ തുണ്ടിയിൽ, അബ്ദു കുറ്റിച്ചിറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കെ.കെ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. മുസ്തഫ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി യു.എ. ബക്കർ നന്ദിയും രേഖപ്പെടുത്തി.ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ.കെ.എം.എ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മാതൃകാപരമായ സംരംഭമായാണ് ഈ പൊതുകിണർ നാടിന് സമർപ്പിക്കപ്പെട്ടത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!