HomeCommunityവോയ്സ് കുവൈത്ത് വനിതാവേദിയുടെ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് ശ്രദ്ധേയമായി

വോയ്സ് കുവൈത്ത് വനിതാവേദിയുടെ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് ശ്രദ്ധേയമായി

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതാവേദി മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ” ആരോഗ്യ ബോധവത്കരണ ക്ലാസ്സ് ” സംഘടിപ്പിച്ചു.ഫർവാനിയ അൽ മെഡക്സ് കെയർ മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സ് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ മനോജ് മാവേലിക്കര, മെഡക്സ് മെഡിക്കൽ കെയർ ഇൻഷൂറൻസ് മാനേജർ അജയ് കുമാർ, വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സുജീഷ് പി.ചന്ദ്രൻ,വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,മെഡക്സ് മെഡിക്കൽ കെയർ ഒക്യുപേഷണൽ ഹെൽത്ത് മെഡിക്കൽ മാനേജർ ജാബിർ കോയ്മ, പത്തനംതിട്ട ജില്ലാ അസോസിയേഷൻ വനിതാവേദി ചെയർപേഴ്സൺ റജീന ലത്തീഫ്, കുവൈത്ത് ഇന്ത്യൻ ഹെൽപ് ഡെസ്ക് സെക്രട്ടറി അനു ഷിജു, സ്നേഹാലയം കുവൈത്ത് രക്ഷാധികാരി പി.അഷ്റഫ്, നാട്യയലയ കൃഷ്ണ പ്രകാശ്, വോയ്സ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, വോയ്സ് കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ, വോയ്സ് കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് ജോയ് നന്ദനം, വോയ്സ് വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ, വനിതാവേദി വൈസ് പ്രസിഡന്റ് മിനി കൃഷ്ണ,വനിതാവേദി ട്രഷറർ അജിത.എം.ആർ,വോയ്സ് അബ്ബാസിയ യൂനിറ്റ് കൺവീനർ റെജി.ടി.കെ,വോയ്സ് ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.തുടർന്ന് കുവൈത്തിലെ പ്രവാസികൾ നേരിടുന്ന ജീവിത ശൈലി രോഗങ്ങളുടെ തീവ്രത വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ തങ്ങളുടെ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള ആകുലത ലഘുകരിക്കുന്നതിന് ഡോക്ടർ. അജ്മൽ ടി(ജനറൽ ഫാമിലി മെഡിസിൻ),ഡോക്ടർ. ശ്രീജയലളിത ജയപ്രകാശ് (ഗൈനക്കോളജിസ്റ്റ്) എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സ് പ്രവാസികൾക്ക് പ്രയോജനപ്പെട്ടു. അരുണിമ പുതിയകാവിൽ അവതാരകയായിരുന്നു. ഡോ.അജ്മൽ ടി ക്കും, ഡോ.ശ്രീജയലളിത ജയപ്രകാശിനും, അരുണിമ പുതിയകാവിലിനും വനിതാവേദി പ്രസിഡന്റ് അനീജ രാജേഷും,വനിതാവേദി ചെയർപേഴ്സൺ സരിത രാജനും, വനിതാവേദി ജനറൽ സെക്രട്ടറി സുമലതയും, ജനറൽ കൺവീനർ അമ്പിളി ഗിരീഷും സ്നേഹോപഹാരങ്ങൾ നൽകി.

കേന്ദ്ര വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ,കേന്ദ്ര ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, കേന്ദ്ര ജോയിന്റ് ട്രഷറർ ചന്ദ്രു പറക്കോട്, കേന്ദ്ര വെൽഫെയർ സെക്രട്ടറി ടി.വി.ഉണ്ണിക്കൃഷ്ണൻ, കേന്ദ്ര സെക്രട്ടറി രാജീവ് ശ്രീധരൻ,കേന്ദ്ര ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, കേന്ദ്ര കമ്മിറ്റി അംഗം എം.രത്നാകരൻ,ഫഹാഹീൽ യൂനിറ്റ് ട്രഷറർ മോഹനൻ വാഴക്കുളം, വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിനു സുജീഷ്, സുധ ഗോപി, ബിന്ദു രാജു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ബോധവത്കരണ ക്ലാസ്സ് ജനറൽ കൺവീനർ അമ്പിളി ഗിരീഷ് സ്വാഗതവും വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെന്റിനും പരിപാടിയിൽ പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!