കുവൈറ്റ് സിറ്റി : അബ്ബാസിയയിൽ മലയാളി യുവാവിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണനെ (24) കുവൈത്തിലെ ജലീബിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് പോലീസ് എത്തി മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ശനിയാഴ്ച നാലാം തിയതി നാട്ടിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്നു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കുവൈത്തിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലായിരുന്നു ജോലി.
അബ്ബാസിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
GULF



