HomeCommunityകേരള അസോസിയേഷൻ കുവൈറ്റ് പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് ജൂലൈ 10-ന്; കുവൈറ്റ് ദേശീയ ഫുട്ബോൾ...

കേരള അസോസിയേഷൻ കുവൈറ്റ് പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് ജൂലൈ 10-ന്; കുവൈറ്റ് ദേശീയ ഫുട്ബോൾ താരം അലി ഹസൻ അൽ ഖാലിദി ഉദ്‌ഘാടകൻ

spot_img

കുവൈറ്റ് സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന പ്രവാസികൾക്കായി കേരളം അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് ‘കിക്ക് 2026’ ജൂലൈ 10 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 7 മണി മുതൽ രാത്രി 10 മണി വരെ ഇഖ്‌റ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ടർഫ് ഗ്രൗണ്ടിലാണ് പ്രവാസ ലോകത്തെ കാൽപന്തുകളി പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഈ പോരാട്ടം അരങ്ങേറുന്നത്. കുവൈറ്റിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ മുസൈനി എക്സ്ചേഞ്ച് പ്രധാന സ്പോൺസറാകുന്ന ടൂർണമെന്റിൽ കുവൈറ്റിലെപ്രമുഖവിദ്യാഭ്യാസസ്ഥാപനമായ ‘Q8IAS’ ആണ് കോ-സ്പോൺസർ. സെൻ്റർലൈൻ മാനുഫാക്ട്ചറിങ് കമ്പനി, കൊണോൾകോ ഓസോൺ ഗ്രൂപ്പ്, പ്രൈം നോവൽറ്റി തുടങ്ങിയ കമ്പനികളും കിക്ക് 2026 ൻ്റെ വിജയത്തിനായി സഹകരിക്കുന്നു.കുവൈറ്റ് നാഷണൽ ഫുട്ബോൾ ടീം താരം അലി ഹസൻ അൽ ഖാലിദി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജേതാക്കൾക്ക് 75 ദിനാറും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാറും ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടാതെ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പ്രത്യേക ട്രോഫിയും വ്യക്തിഗത സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റിലെ മുഴുവൻ കായികപ്രേമികളെയും ‘കിക്ക് 2026’ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, കിക്ക് 2026 കൺവീനർ മുജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർ പ്രഫിൻ ദാസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!