കെ എഫ് ഇ( കുവൈറ്റ് ഫിലിം എന്തുസിയസ്സ്റ്റ് ) സെപ്റ്റംബർ 18 ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തുന്ന റൂട്ട്സ് എന്ന മെഗാ പ്രോഗ്രമിനോട് അനുബന്ധിച്ചു പുറത്തിറക്കുന്ന റാഫിൽ കൂപ്പൺ കെ എഫ് ഇ ചെയർമാൻ ജിനു വൈകത്ത് കുവൈറ്റിലെ ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ് ഷഫാസ് അഹമ്മദ്ന് കൈമാറി പ്രകാശനം നടത്തി.
മാധ്യമ പ്രവർത്തകനും , ലോക കേരള സഭ അംഗവുമായ സത്താർ കുന്നിൽ ചടങ്ങു ഉത്ഘാടനം ചെയ്തു. കെ എഫ് ഇ പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്ണകുമാർ അദ്യക്ഷത വഹിച്ചു . കെ എഫ് ഇ ജനറൽ കൺവിനർ അഖില അൻവി, സിബി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി ജിജുന ഉണ്ണി സ്വാഗതവും കോർ കമ്മിറ്റി അംഗം ലിബിൻ നന്ദി അറിയിച്ചു



