കുവൈറ്റ് സിറ്റി: കുവൈത്തിലെ വായനക്കാരുടെ കൂട്ടായ്മയായ കേരള ലൈബ്രറി ഇൻ കുവൈറ്റ് വായനക്കാരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ‘കഥാപാത്ര വിശകലന മത്സരം’ വിജയികളെ പ്രഖ്യാപിച്ചു.
തീക്ഷ്ണമായ മത്സരത്തിനൊടുവിൽ ഇസ്മായിൽ വള്ളിയോത്ത് ഒന്നാം സ്ഥാനത്തിന് അർഹനായി. ബിജീഷ രണ്ടാം സ്ഥാനവും, സുറുമി നുസൈഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രമുഖ സാംസ്കാരിക പ്രവർത്തകരായ ശ്രീ. ജ്യോതിദാസ് തൊടുപുഴ. എഴുത്തുകാരനും നാടക-ഷോർട്ട് ഫിലിം സംവിധായകനുമായ ശ്രീ. ജിതേഷ് രാജൻ താഴത്ത് എന്നിവരടങ്ങുന്ന വിദഗ്ദ്ധ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനം വരാനിരിക്കുന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.



