HomeCommunityയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

spot_img

കുവൈത്ത് സിറ്റി : കുവൈറ്റിൽ നിന്നും സൗദിയിലേക്ക് പ്രവാസ ജീവിതം മാറുന്ന, കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മഹാബുള്ള യൂണിറ്റ് മുൻ ജോയിന്റ് കൺവീനർ ഗോപകുമാർ G യ്ക്കു യാത്രയയപ്പ് നൽകി. മഹാബുള്ള കൺവീനർ താരിഖ് അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കെ. ജെ. പി. എസ്സ് പ്രസിഡൻറ് ബിനിൽ ടി.ഡി. ഉപഹാരം കൈമാറി.

ജോയിന്റ് കൺവീനർ ജയപ്രഭ സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ, രക്ഷാധികാരി അലക്സ് മാത്യു, വൈസ് പ്രസിഡൻറ് അബ്ദുൽ വാഹിദ്, തമ്പി ലൂക്കോസ്, സെൻട്രൽ കമ്മിറ്റി അംഗം ശശികർത്ത, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഗോപകുമാർ G യുടെ മറുപടി പ്രസംഗത്തിന് ശേഷം, യൂണിറ്റ് ജോയിന്റ് കൺവീനർ വിനോദ് കുമാർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!