കുവൈറ്റ് സിറ്റി: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന സഖാവ് വർഗീസ് കുഞ്ഞുമോന് കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
ചടങ്ങിൽ മേഖല ജോയിന്റ് കൺവീനർ ബിനോയ് രാഘവൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ കുഞ്ഞുമോന് അസോസിയേഷന്റെ ഉപഹാരം കൈമാറി.ട്രഷറർ അനിൽ കെ.ജി, ജോയിന്റ് സെക്രട്ടറി അമൃത് സെൻ, മുജീബ് മുഹമ്മദ്, സ്റ്റാൻലി ജോർജ്, റോബിൻ വിൻസെന്റ് , അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മേഖല കൺവീനർ പ്രഫിൻ ദാസ് സ്വാഗതവും ആനന്ദ് ബിഎസ് നന്ദിയും രേഖപ്പെടുത്തി.



