HomeCommunityതെളിനീർ ആശ്വാസമായി കെ.കെ.എം.എയുടെ മുപ്പതാമത്‌ കുടിവെള്ള പദ്ധതി ഉൽഘാടനം

തെളിനീർ ആശ്വാസമായി കെ.കെ.എം.എയുടെ മുപ്പതാമത്‌ കുടിവെള്ള പദ്ധതി ഉൽഘാടനം

spot_img

വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തിലെ തങ്ങൾ മുക്ക് പ്രദേശത്ത് കുടിവെള്ളത്തിനായി പ്രയാസമനുഭവിക്കുന്ന ഒട്ടേറെ കുടുബങ്ങൾക്ക്ആശ്വാസമാകുന്ന പൊതു കിണറിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. റജീഷ് നിർവഹിച്ചു.

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ശുദ്ധജലത്തിനായി പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായാണ് പദ്ധതി സമർപ്പിച്ചത്. പ്രദേശത്തെ ഹലീമ എന്ന മഹതി ദാനമായി നൽകിയ സ്ഥലത്താണ് പൊതു കിണർ നിർമിച്ചത്.ഇതോടെ കെ.കെ.എം.എ. വയനാട്ടിൽ മാത്രമായി 10 കിണറുകളുടെയും,കേരളത്തിലും കർണാടകയിലുമായി 30 കിണറുകളുടെയും നിർമാണം പൂർത്തിയാക്കി.അഷ്റഫ് ഇർഫാനി മൗലവി(ഖത്തീബ് പുഴക്കാവയൽ മസ്ജിദ്) യുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കെ.കെ.എം.എ. സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് അബ്‌ദുൽ റസാഖ് മേലടി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെച്ച് കെ.കെ.എം.എ. യുടെ വയനാട് ജില്ലയിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ 10,12 ക്ലാസ്സുകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. കോട്ടത്തറ പഞ്ചായത്ത് വികസന കാര്യ ക്ഷേമ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീമതി ഇ.ആർ പുഷ്പ,വാർഡ് മെമ്പർ ജോൺസി,സാബിർ കൊല്ലം,റസാഖ് മേലടി എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഓർഗനൈസിങ്ങ് സെക്രട്ടറി യു.എ. ബക്കർ സ്വാഗതവും, അലിക്കുട്ടി ഹാജി നന്ദിയും,കൃതജ്ഞതയും അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!