സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 2026 ജൂലൈ പത്താം തീയതി വൈകുന്നേരം 04.30pm മുതൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാനാ തിരുന്നാളും സഭാ ദിനവും സമുചിതമായി ആഘോഷിക്കുകയുണ്ടായി. പ്രസിഡൻ്റ് സുനിൽ തോമസ് തൊടുക അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ബാസിയ ഇടവക വികാരി ബഹു:ഫാദർ സോജൻ പോൾ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും, ബഹു:ഫാദർ അനൂപ് എബ്രഹാം ആശംസകൾ നേരുകയും, ജനറൽ സെക്രട്ടറി ടോമി സിറിയക് കണിച്ചുകാട്ട് യോഗത്തിന് സ്വാഗതം ആശംസിക്കുകയും,ട്രഷറർ ജോസ് മത്തായി പൊക്കാലിപടവിൽ യോഗത്തിൽ കൃതജ്ഞത നേരുകയും ഉണ്ടായി. യോഗത്തിൽ എ.കെ.സി.സി. ഗ്ലോബൽ വൈസ് പ്രസിഡൻറ് ബോബി തോമസ് , കുവൈറ്റ് കാനായ കത്തോലിക്ക കൾച്ചറൽ അസോസിയേഷൻ (കെ.കെ.സി.എ) പ്രസിഡൻറ് ബൈജു തോമസ്,എസ്എംസിഎ വുമൺസ് വിംഗ് പ്രസിഡൻറ് ലൈസ ജോർജ്,എസ്.എം.വൈ.എം പ്രസിഡണ്ട് ബിൻസൺ ജോസഫ്,ബാലദീപ്തി പ്രസിഡൻറ് ലെന തോമസ് തുടങ്ങിയവർ യോഗത്തിന് ആശംസകൾ നേരുന്നു.എസ്എംസിഎയുടെ കേന്ദ്ര ഏരിയ സോണൽ കുടുംബ യൂണിറ്റ് തല ഭാരവാഹികളുടെ നേതൃത്വത്തിൽ ഒരുക്കിയ ചടങ്ങിൽ മുൻഭാരവാഹികൾ ഉൾപ്പെടെ ആയിരത്തിൽ പരം എസ് എം സി എ കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു.
സംഘടനയുടെ നാല് ഏരിയകളിൽ നിന്നുള്ള നിരവധി കലാ പ്രതിഭകൾ അവതരിപ്പിച്ച വിവിധ കലാസംസ്കാരിക പ്രകടനങ്ങൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. പ്രത്യേകമായി ഇമെയിൽ സന്ദേശത്തിലൂടെ ആശംസകൾ നേർന്ന ബഹു: നോർത്ത് അറേബ്യൻ അപ്പോസ്തോലിക് വികാരിയും പിതാവുമായ ബിഷപ്പ് അൽഡോ ബരാർഡി ഓ. എസ്.എസ്.റ്റീ. പിതാവി ന്റെയും, സഭാദിന സന്ദേശം വീഡിയോയിൽ നൽകിയ മാതൃസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവി ന്റെയും, സീറോമലബാർസഭയുടെ പ്രവാസികാര്യലായത്തിന്റെ ചെയർമാൻ ഷംഷാദ്ബാദ് ആർച്ച് ബിഷപ്പ് മാർ പ്രിൻസ് ആന്റണി പനങ്ങാട് പിതാവി ന്റെയും, മറ്റും സന്ദേശങ്ങൾ ചടങ്ങിൽ അറിയിക്കുകയുണ്ടായി.
ചടങ്ങുകൾക്ക് സംഘടനയുടെ കൾച്ചറൽ കമ്മിറ്റി കൺവീനർ ലിജോ തോമസ്, ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ സുബിൻ സെബാസ്റ്റ്യൻ പുരയിടത്തിൽ, സോഷ്യൽ ആൻഡ് വെൽഫെയർ കൺവീനർ ഇൻ ചാർജ് ലിന്റോ ലോറൻസ്, മീഡിയ കമ്മിറ്റി കൺവീനർ ഇൻ ചാർജ് നിക്സൺ ജോർജ്, ചീഫ് ബാലദീപ്തി കോഡിനേറ്റർ ജോസഫ് മാത്യു വടക്കേടത്ത്, ജോയിന്റെ് സെക്രട്ടറി ജീൻറ്റോ ജോർജ്ജ് തൂടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.സംഘടനയുടെ നാല് ഏരിയകളുടെ ജനറൽ കൺവീനർസ് ആയ ബിനിൽ കാലായിൽ തോമസ് [അബാസിയാ], ജോർജ് തെക്കേൽ [ ഫാഹീൽ], സന്തോഷ് കാഞ്ഞിരകൊമ്പിൽ [സാൽമീയാ], സജി ജോൺ [സിറ്റീ-ഫാർവാനിയ] എന്നിവരുടെ നേതൃത്വത്തിൽ നാല് ഏരിയകളുടെ കലാപ്രവർത്തനങ്ങളെ ഏകോപിക്കുകയുണ്ടായി. തുടർന്ന് ജോയിൻ ട്രഷറർ പ്രിൻസ് ജോസഫ് വിവിധ കലാപ്രവർത്തനങ്ങൾക്ക് നന്ദിയും കൃതജ്ഞതയും അറിയിക്കുകയുണ്ടായി.ടോമി സിറിയക് കണിച്ചുകാട്ട്ജനറൽ സെക്രട്ടറിഎസ്എംസിഎ കുവൈറ്റ്Date:12-07-2026



