HomeCommunityകെ കെ ഐ സി ഫർവാനിയ മദ്റസ അൽവാൻ മാഗസിൻ പ്രകാശനം ചെയ്തു

കെ കെ ഐ സി ഫർവാനിയ മദ്റസ അൽവാൻ മാഗസിൻ പ്രകാശനം ചെയ്തു

spot_img

കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്റർ ഫർവാനിയ മദ്റസ അൽവാൻ എന്ന പേരിൽ മാഗസിൻ പുറത്തിറക്കി.വായനയും എഴുത്തും കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ മാഗസിൻ വായനക്ക് പ്രചോദനം നൽകട്ടെ എന്ന് കെ കെ ഐ സി എഡ്യൂക്കേഷൻ അസി.സെക്രട്ടറി അൽ അമീൻ പ്രകാശനം ചെയ്ത് സംസാരിച്ചു. കാലിക പ്രസക്തവും ആത്മീയവുമായ വിജ്ഞാന ബോധവൽക്കരണവും , മദ്റസ വിദ്യാർഥികളുടെ കാലിഗ്രാഫി, കഥ, കവിത, ചിത്ര രചന എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്.

മദ്റസ വിദ്യാർഥികൾ,രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സൃഷ്ടികൾ മദ്റസ യൂണിയൻ വഴിയാണ് ശേഖരിച്ചു. മാഗസിൻ പ്രവർത്തനങ്ങൾക്ക് നൗഫൽ ഒട്ടുമ്മൽ, യാസർ പയ്യോളി, ശബൽ ബഷീർ,, മുത്തലിബ്, അസ്ലം ആലപ്പുഴ, റിദ്‌വാൻ ജാഫർ, റുഖിയ , എന്നിവർ നേതൃത്വം നൽകി. മദ്റസ സദർ മുദരിസ് സ്വാലിഹ് സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശബീർ സലഫി സ്വാഗതവും ജാഫർ തൃശൂർ നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!