HomeCommunityവിസ്ഡം എജ്യൂക്കേഷൻ ബോർഡ് ഗൾഫ് സെക്ടർ മദ്റസ പൊതു പരീക്ഷ ഇസ്ലാഹി മദ്രസ്സ – കുവൈത്ത്...

വിസ്ഡം എജ്യൂക്കേഷൻ ബോർഡ് ഗൾഫ് സെക്ടർ മദ്റസ പൊതു പരീക്ഷ ഇസ്ലാഹി മദ്രസ്സ – കുവൈത്ത് വിദ്യാർത്ഥികൾ ഉന്നത വിജയം നേടി

spot_img

കുവൈത്ത് :വിസ്ഡം എജ്യൂക്കേഷൻ ബോർഡിന് കീഴിൽ ഗൾഫ് സെക്ടറിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ 2025-26 അധ്യയന വർഷത്തെ 5, 8 ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസ്സിൽ 90.36 ശതമാനവും എട്ടാം തരത്തിൽ 100 ശതമാനവുമാണ് വിജയം. കുവൈത്ത്, ഖത്തർ, ഒമാൻ, സൌദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഇസ്ലാഹി മദ്രസ്സ വിദ്യർത്ഥികളാണ് ഈ വർഷം പൊതു പരീക്ഷയിൽ പങ്കെടുത്തത്. ഇസ്ലാഹി മദ്രസ്സ – കുവൈത്തിൽ നിന്നും 63 കുട്ടികൾ പരീക്ഷക്ക് പങ്കെടുത്തതിൽ 15 പേർ A+ ഗ്രേഡും 15 പേർ A ഗ്രേഡും നേടി ഉന്നത വിജയം കരസ്ഥമാക്കി.

ഇസ്ലാഹി മദ്രസ്സ കുവൈത്ത് (അബ്ബാസിയ) വിദ്യാർത്ഥി നുഐം അബ്ദുൽ ഗഫൂർ 99.25% മാർക്ക് നേടി ഒന്നാം സ്ഥാനവും ഇസ്ലാഹി മദ്രസ്സ – കുവൈത്ത് (ഫർവാനിയ) വിദ്യാർത്ഥിനി മുഹന്ന റഹിമാൻ രണ്ടാം സ്ഥാനവും ഇസ്ലാഹി മദ്രസ്സ – കുവൈത്ത് (അബ്ബാസിയ) വിദ്യാർത്ഥി അസ് ലഹ് അബ്ദുല്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഇസ്ലാഹി സെൻറർ ഭാരവാഹികൾ അഭിനന്ദനമറിയിച്ചു.പരീക്ഷാർത്ഥികൾക്ക് https://madrasa.wisdomislam.org എന്ന വെബ് പോർട്ടലിൽ അവരുടെ രജിസ്റ്റർ നമ്പർ നൽകി ഫലമറിയാനും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. പുനർ മൂല്യനിർണയത്തിന് ജൂലൈ 31ന് മുമ്പായി മദ്റസ പോർട്ടൽ വഴി അപേക്ഷിക്കാം. ആഗസ്റ്റ് 5 ന് പുനർ മൂല്യനിർണയത്തിൻ്റെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്.

ഫലം അറിയാൻ:https://madrasa.wisdomislam.org/resultshttps://www.instagram.com/p/DbVPBTNI1Q8/

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!