കുവൈറ്റ്: Blood Donors Kerala (BDK) – Kuwait Chapter വർക്കിംഗ് കമ്മിറ്റി അംഗം ശ്രീകുമാർ പുന്നൂരിന് ബി.ഡി.കെ കുവൈറ്റ് ചാപ്റ്റർ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ബി.ഡി.കെ കുവൈറ്റ് ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തിൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ജയൻ സദാശിവൻ, ചാൾസ് പി. ജോർജ്, സുബൈർ കാടംങ്കോട് എന്നിവർ ശ്രീകുമാർ പുന്നൂരിന്റെ സംഘടനാ പ്രവർത്തനങ്ങളും ആത്മാർത്ഥമായ സേവനങ്ങളും അനുസ്മരിച്ച് ആശംസകൾ നേർന്നു.1999 മുതൽ സന്നദ്ധ രക്തദാതാവായി പ്രവർത്തിക്കുന്ന ശ്രീകുമാർ പുന്നൂർ, കുവൈറ്റിലെ പ്രവാസ ജീവിതത്തിനിടയിൽ രക്തദാന പ്രവർത്തനങ്ങളിലും സാമൂഹ്യ സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സമർപ്പിത സേവനങ്ങളെ ആദരിച്ച് ബി.ഡി.കെ കുവൈറ്റ് ചാപ്റ്റർ സ്നേഹോപഹാരം സമ്മാനിച്ചു.ചടങ്ങിൽ നളിനാക്ഷൻ ഒളവറ സ്വാഗതം ആശംസിക്കുകയും മുരളി വാഴക്കോടൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അംഗീകാരം ഏറ്റുവാങ്ങിയ ശ്രീകുമാർ പുന്നൂർ, ഈ ആദരം തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ബി.ഡി.കെ പ്രവർത്തകരുടെയും സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രതിഫലനമാണെന്ന് പറഞ്ഞു.കുവൈറ്റിലെ സംഘടനാ പ്രവർത്തനങ്ങളിൽ നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ട്, ബി.ഡി.കെ കുവൈറ്റ് ചാപ്റ്ററിലെ പ്രവർത്തകർ അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.



