HomeGULFനഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റുകൾ ഇനി 'സാഹെൽ' ആപ്പ് വഴി സ്വന്തമാക്കാം: പുത്തൻ ഡിജിറ്റൽ സേവനവുമായി...

നഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റുകൾ ഇനി ‘സാഹെൽ’ ആപ്പ് വഴി സ്വന്തമാക്കാം: പുത്തൻ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ട്രാഫിക് വിഭാഗം

spot_img

കുവൈറ്റ് സിറ്റി: നഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനായി പൗരന്മാർക്കും പ്രവാസികൾക്കും ഇനി ആപ്പ് വഴി അപേക്ഷിക്കാം. ജനപ്രിയ സർക്കാർ ആപ്ലിക്കേഷനായ ‘സാഹെൽ’ വഴി ഈ പുതിയ ഇലക്ട്രോണിക് സേവനം ഉടൻ ലഭ്യമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് എന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാഹന ഉടമകൾക്ക് തുടക്കത്തിൽ ട്രാഫിക് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ പിഡിഎഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാനും, നടപടിക്രമങ്ങൾ പൂർത്തിയാക്കി നിശ്ചിത ഫീസ് ആപ്പിലൂടെ തന്നെ അടയ്ക്കാനും സാധിക്കും. അപേക്ഷകൾ പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം, പുതിയ ലൈസൻസ് പ്ലേറ്റ് എന്ന്, എവിടെ നിന്ന് കൈപ്പറ്റണമെന്ന് വ്യക്തമാക്കുന്ന സന്ദേശം സാഹെൽ ആപ്പ് വഴി തന്നെ അപേക്ഷകന് ലഭിക്കും.

ട്രാഫിക് ഓഫീസുകളിലെ തിരക്ക് കുറയ്ക്കാനും വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമാണ് ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നത്. അതേസമയം, ഏതെങ്കിലും കാരണത്താൽ സാഹെൽ ആപ്പ് ഉപയോഗിക്കാൻ സാധിക്കാത്തവർക്കായി കടലാസ് രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്ട്രേഷൻ ബുക്കുകളും നൽകുന്ന പരമ്പരാഗത രീതി ട്രാഫിക് ഡയറക്ടറേറ്റ് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!