HomeGULFകുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് ബോർഡ് പുനഃസംഘടിപ്പിച്ചു; ഡിജിറ്റലൈസേഷനും യോഗ്യതാ നിർണ്ണയത്തിനും മുൻഗണന

കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് ബോർഡ് പുനഃസംഘടിപ്പിച്ചു; ഡിജിറ്റലൈസേഷനും യോഗ്യതാ നിർണ്ണയത്തിനും മുൻഗണന

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് (KSE) 2026/2027 പ്രവർത്തന വർഷത്തേക്കുള്ള ‘എൻജിനീയേഴ്സ് ക്വാളിഫിക്കേഷൻ ആൻഡ് ക്ലാസിഫിക്കേഷൻ കൗൺസിൽ’ പുനഃസംഘടിപ്പിച്ചതായി പ്രഖ്യാപിച്ചു.

എൻജിനീയർമാരുടെ തൊഴിൽപരമായ യോഗ്യത നിശ്ചയിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കൗൺസിലിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരായ കുവൈറ്റി എൻജിനീയറിംഗ് വിദഗ്ദ്ധരെയും പ്രതിഭകളെയും ആകർഷിക്കാൻ സൊസൈറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് എൻജിനിയർ മുഹമ്മദ് അൽ സുബൈ പറഞ്ഞു. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന മുതിർന്ന എൻജിനീയറിംഗ് നേതാക്കളും വിദഗ്ദ്ധരും ഉൾപ്പെടുന്നതാണ് പുതിയ കൗൺസിൽ. ഇത് ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും എൻജിനീയറിംഗ് തരംതിരിക്കൽ സംവിധാനം വികസിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാർ പദ്ധതികളിലും തൊഴിൽ വിപണിയിലും പ്രവർത്തിക്കുന്ന എൻജിനീയർമാരുടെ അംഗീകാരവും വർഗ്ഗീകരണവും വിപുലീകരിക്കുന്നതിനായി വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചു പ്രവർത്തിക്കുമെന്ന് സൊസൈറ്റി അറിയിച്ചു. സൊസൈറ്റി ഡയറക്ടർ ബോർഡ് അർപ്പിച്ച വിശ്വാസത്തിന് കൗൺസിൽ ചെയർമാൻ എൻജി. റഷീദ് അൽ എനെസി നന്ദി രേഖപ്പെടുത്തി. വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ തദ്ദേശീയ വിദഗ്ദ്ധരെ ആശ്രയിക്കുക എന്ന രാജ്യത്തിന്റെ നയത്തിന് അനുസൃതമായി അംഗീകാര-യോഗ്യതാ സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!