HomeCommunityകുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക സപ്തതി സംഗമം ഓഗസ്റ്റ് 29-ന് പുതുപ്പള്ളിയിൽ

കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക സപ്തതി സംഗമം ഓഗസ്റ്റ് 29-ന് പുതുപ്പള്ളിയിൽ

spot_img

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘മഹാ ഇടവക സപ്തതി സംഗമം 2026’ ഓഗസ്റ്റ് 29-ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുവൈറ്റ് മഹാ ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുവൈറ്റിലെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ ഇടവകാംഗങ്ങൾ, അവധിക്ക് നാട്ടിലെത്തിയ ഇടവകാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ടുള്ള സപ്തതി സംഗമത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കും.

ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ക്രമീകരിച്ചിരിക്കുന്ന സംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോൻ മാർ ദിയസ്കോറോസ്, മലങ്കര സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിയമസഭാംഗങ്ങളായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, റെജി ചെറിയാൻ എന്നിവർ പങ്കെടുക്കും. കീസ് ബാൻഡ് അവതരിപ്പിക്കുന്ന ക്രൈസ്തവ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്റെ മുഖ്യ ആകർഷണമായിരിക്കും.

പൂർവ്വികരായ മുൻ ഇടവകാംഗങ്ങളുടെ വിശ്വാസപൂർവ്വമുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഉന്നതമായ ഇന്നത്തെ നിലയിൽ കുവൈറ്റ് മഹാ ഇടവക എത്തുവാനുള്ള മുഖ്യ കാരണമെന്നും, ഒരു വർഷം നീണ്ടുനിൽക്കുന്ന 70-ാ‍ംവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആത്മീയവും, സാംസ്കാരികവും, സാമൂഹികവുമായ നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്നും, സപ്തതി ആഘോഷങ്ങളുടെ സമാപനം 2027 ജനുവരിയിൽ നടക്കുമെന്നും, സംഘാടക സമിതിയ്ക്കു വേണ്ടി ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കലും, ജനറൽ കൺവീനർ മാത്യൂസ് വർഗീസും അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!