കുവൈത്ത്: സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന സംഘടനയായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷൻ (എം ബി. വൈ.എ ), ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) – കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് വാർഷിക രക്തദാന ക്യാമ്പ് 2026 ഓഗസ്റ്റ് 7-ന് അദാൻ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു.
ഇടവക വികാരി റവ. ഫാ. ബിബിൻ ജോർജ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്ത്വവും അതിലൂടെ അനേകം ജീവനുകൾക്ക് ലഭിക്കുന്ന സഹായവും അദ്ദേഹം ഓർമ്മിപ്പിച്ചു.റവ. ഫാ. വർഗീസ് കാവനാട്ടിൽ ആശംസകൾ നേർന്നു. ചർച്ച് സെക്രട്ടറി ശ്രീ. രഞ്ജിത് കുരുവിള, ചർച്ച് ട്രസ്റ്റി ശ്രീ. ബെച്ചു മാത്തൻ, ബി.ഡി.കെ. ഭാരവാഹികളായ ശ്രീ. മനോജ് മാവേലിക്കര, ശ്രീ. നിമിഷ് കാവാലം, എം. ബി. വൈ. എ സെക്രട്ടറി ശ്രീ. ലിജു കുര്യാക്കോസ് എന്നിവർ ക്യാമ്പിന് ആശംസകൾ അറിയിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് കൺവീനർ ശ്രീ. എമിൽ മാത്യു നേതൃത്വം നൽകി.
ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് രക്തദാനം ചെയ്തു. ക്യാമ്പിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാ എം.ബി.വൈ.എ പ്രവർത്തകർക്കും, രക്തദാനം ചെയ്ത രക്തദാതാക്കൾക്കും, സഹകരിച്ച ബി. ഡി. കെ ഭാരവാഹികൾക്കും അംഗങ്ങൾക്കും എം. ബി. വൈ. എ ട്രസ്റ്റി ശ്രീ. എൽദോസ് കെ. ജെ. നന്ദി അറിയിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും സഹജീവികളോടുള്ള കരുതലും ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച വാർഷിക രക്തദാന ക്യാമ്പ് ശ്രദ്ധേയമായി



