HomeCommunityസെന്റ് സ്റ്റീഫൻസ് OCYM–BDK സഹകരണത്തോടെ കുവൈത്തിൽ രക്തദാന ക്യാമ്പ്

സെന്റ് സ്റ്റീഫൻസ് OCYM–BDK സഹകരണത്തോടെ കുവൈത്തിൽ രക്തദാന ക്യാമ്പ്

spot_img

കുവൈത്ത്: സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ആഗസ്റ്റ് 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 4 മണിവരെ അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ ഇടവകാംഗങ്ങളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്ത് രക്തം ദാനം ചെയ്തു.ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യവും സമൂഹത്തിന്റെ പങ്കാളിത്തവും അദ്ദേഹം ഓർമ്മിപ്പിച്ചു.ഇടവക സെക്രട്ടറി അനിൽ എബ്രഹാം ആശംസകൾ നേർന്നു. BDK കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവളം, മനോജ് മാവേലിക്കര എന്നിവരും ആശംസകൾ നേർന്നു.

സെന്റ് സ്റ്റീഫൻസ് OCYM സെക്രട്ടറി അനി ബിനു, ട്രഷർ ജോൺ k തോമസ് പരിപാടിക്ക് നേതൃത്വം നൽകി.രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും സംഘാടകർക്കും BDK കുവൈത്ത് ചാപ്റ്റർ നന്ദി അറിയിച്ചു.രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ ബി.ഡി.കെ ചാപ്റ്ററിനെ 69997588 ബന്ധപ്പെടാവുന്നതാണ്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!