HomeGULFകുവൈത്തിൽ സമ്മർ ജോലി സമയക്രമം അവസാനിക്കുന്നു; സെപ്റ്റംബർ 1 മുതൽ സർക്കാർ ഓഫീസുകൾ സാധാരണ സമയത്തിലേക്ക്

കുവൈത്തിൽ സമ്മർ ജോലി സമയക്രമം അവസാനിക്കുന്നു; സെപ്റ്റംബർ 1 മുതൽ സർക്കാർ ഓഫീസുകൾ സാധാരണ സമയത്തിലേക്ക്

spot_img

കുവൈത്ത്സിറ്റി, ഓഗസ്റ്റ് 30: കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിലവിലുള്ള വേനൽക്കാല ജോലി സമയക്രമം ഓഗസ്റ്റ് 31ന് അവസാനിക്കും. സെപ്റ്റംബർ 1 ചൊവ്വാഴ്ച മുതൽ സാധാരണ ഔദ്യോഗിക ജോലി സമയം പുനഃസ്ഥാപിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ (CSC) അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങളിലെ രാവിലെയും വൈകുന്നേരത്തെയും പതിവ് ജോലി സമയക്രമമാണ് സെപ്റ്റംബർ 1 മുതൽ വീണ്ടും പ്രാബല്യത്തിൽ വരുന്നത്. ഔദ്യോഗിക ജോലി സമയവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും സമയക്രമം നടപ്പാക്കുക.

2026ലെ സർക്കുലർ നമ്പർ 11 പ്രകാരമാണ് വേനൽക്കാല പ്രത്യേക ജോലി സമയക്രമം നടപ്പാക്കിയിരുന്നത്. മേയ് 14ന് ചേർന്ന സിവിൽ സർവീസ് കൗൺസിലിന്റെ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു സമ്മർ ജോലി സമയക്രമം. ഈ കാലയളവ് അവസാനിക്കുന്നതോടെ സെപ്റ്റംബർ 1 മുതൽ സർക്കാർ സ്ഥാപനങ്ങൾ പഴയ സാധാരണ ജോലി സമയത്തിലേക്ക് മടങ്ങുമെന്ന് സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!