HomeGULFകുവൈത്തിൽ വൻ സുരക്ഷാ പരിശോധന: നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി, താമസ നിയമം ലംഘിച്ചവരും പിടിയിൽ

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന: നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി, താമസ നിയമം ലംഘിച്ചവരും പിടിയിൽ

spot_img

കുവൈത്ത് സിറ്റി: അൽ-ഖുറൈൻ മാർക്കറ്റ്സ് എന്നറിയപ്പെടുന്ന അബു ഫുതൈറ ഇൻഡസ്ട്രിയൽ ഏരിയയിൽ വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് സുരക്ഷാ വിഭാഗം വൻ പരിശോധന നടത്തി. പരിശോധനയിൽ നാനൂറോളം ട്രാഫിക്, വാണിജ്യ നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും, ഇഖാമ നിയമലംഘകരെയും കോടതി വാറന്റുള്ള പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുബാറക് അൽ-കബീർ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, കുവൈത്ത് മുൻസിപ്പാലിറ്റി, മന്ത്രാലയങ്ങളായ വാണിജ്യ-വ്യവസായ മന്ത്രാലയം, ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി, മാൻപവർ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു മിന്നൽ റെയ്ഡ്.പരിശോധനയിലെ പ്രധാന കണ്ടെത്തലുകളും നടപടികളും:189 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.കുവൈത്ത് മുൻസിപ്പാലിറ്റിയുടെ 42 നിയമലംഘനങ്ങൾ കണ്ടെത്തി.വാണിജ്യ-വ്യവസായ മന്ത്രാലയം 34 കേസുകൾ എടുത്തു.ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട 16 ലംഘനങ്ങൾ രേഖപ്പെടുത്തി.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട 37 വാഹനങ്ങളിൽ നോട്ടീസ് സ്റ്റിക്കറുകൾ പതിപ്പിച്ചു.ഗതാഗത നിയമം തെറ്റിച്ച 2 വാഹനങ്ങളും, കോടതി വാറന്റുള്ള 1 വാഹനവും പിടിച്ചെടുത്തു.ഇഖാമ നിയമം ലംഘിച്ച 6 പേരും, ഇഖാമ കാലാവധി കഴിഞ്ഞ 22 പേരും കസ്റ്റഡിയിലായി. വിവിധ കേസുകളിൽ തിരയുന്ന 6 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.കൃത്യമായ തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത ഒരാളും, ലഹരിവസ്തു (മദ്യം) കൈവശം വച്ചതിന് ഒരാളും പിടിയിലായി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!