HomeGULFഅമീരി ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് അന്താരാഷ്ട്ര 'സെന്റർ ഓഫ് എക്സലൻസ്' അംഗീകാരം

അമീരി ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് അന്താരാഷ്ട്ര ‘സെന്റർ ഓഫ് എക്സലൻസ്’ അംഗീകാരം

spot_img

കുവൈറ്റ് സിറ്റി: മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കൈവരിച്ച നേട്ടത്തിന് പിന്നാലെ അമീരി ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ആഗോള അംഗീകാരം. സർജിക്കൽ പരിചരണത്തിന്റെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്തുന്ന പ്രമുഖ യുഎസ് സ്ഥാപനമായ സർജിക്കൽ റിവ്യൂ കോർപ്പറേഷന്റെ (എസ്ആർസി) ‘സെന്റർ ഓഫ് എക്സലൻസ്’ അംഗീകാരമാണ് യൂറോളജി വിഭാഗം കരസ്ഥമാക്കിയത്.

രോഗികളുടെ സുരക്ഷ, പരിചരണത്തിലെ മികവ്, ശസ്ത്രക്രിയയിലെ കാര്യക്ഷമത എന്നിവ മുൻനിർത്തി സ്ഥാപനം മുന്നോട്ടുവെച്ച കർശനമായ മാനദണ്ഡങ്ങളും ആവശ്യകതകളും പൂർണ്ണമായും പാലിച്ചതിനെ തുടർന്നാണ് ഈ അന്താരാഷ്ട്ര ബഹുമതി. ഈ മേഖലയിലെ മികച്ച മെഡിക്കൽ കേന്ദ്രങ്ങൾക്കിടയിൽ അമീരി ആശുപത്രിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഈ നേട്ടം സഹായിക്കും.

മെഡിക്കൽ, നഴ്സിംഗ്, സാങ്കേതിക, ഭരണനിർവഹണ വിഭാഗങ്ങൾ നടത്തിയ സംയോജിത പരിശ്രമങ്ങളുടെ ഫലമാണ് ഈ അംഗീകാരമെന്ന് അമീരി ആശുപത്രി ഡയറക്ടർ ഡോ. അരീജ് അൽ-കന്ദരി വ്യക്തമാക്കി. ആരോഗ്യ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരം പുലർത്തുന്നതിനും ആശുപത്രി മാനേജ്‌മെന്റിനുള്ള പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!