HomeGULFഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ താമസ സമുച്ചയത്തിൽ തീപിടിത്തം; ആളപായമില്ല

ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ താമസ സമുച്ചയത്തിൽ തീപിടിത്തം; ആളപായമില്ല

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 2: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു താമസ സമുച്ചയത്തിൽ ഇന്ന് പുലർച്ചെ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. കുവൈത്ത് ഫയർ ഫോഴ്‌സ് അതിവേഗം ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി.

ഇറാന്റെ ആക്രമണത്തിന്റെ ഭാഗമായി ശത്രു ഡ്രോൺ താമസ സമുച്ചയത്തെ ലക്ഷ്യമിട്ടതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ഹിലാലി, അൽ-മദീന ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചതായി കുവൈത്ത് ഫയർ ഫോഴ്‌സ് ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് അറിയിച്ചു.

സംഭവത്തിൽ ആർക്കും പരിക്കോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. താമസ സമുച്ചയത്തിന് ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അധികൃതർ സ്ഥിരീകരിച്ചു.നിലവിലെ സുരക്ഷാ സാഹചര്യത്തിൽ ഔദ്യോഗിക അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!