കുവൈറ്റ്: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷൻ 2026 നും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂര്‍-കടമ്പനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും, കടമ്പനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും, ശാസ്താംകോട്ട സെന്റ് ബേസില്‍ ബൈബിള്‍ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലും അനുഗ്രഹീത വചനപ്രഘോഷകനുമായ റവ. ഫാ. ജോജി കെ. ജോയിക്ക് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയാ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.2026 സെപ്തംബർ 1, 2, 3, 6 എന്നീ തീയതികളിൽ വൈകുന്നേരം 6.45 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ വെച്ച് കൺവെൻഷനും, 7-ാം തീയതി തിങ്കളാഴ്ച്ച വൈകുന്നേരം 5.30 മുതൽ എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.



