HomeGULFബിസിനസ് വാഗ്ദാനം നൽകി തട്ടിപ്പ്: സ്വദേശി റിട്ടയേർഡ് ജീവനക്കാരനിൽ നിന്ന് 9,000 ദിനാർ തട്ടിയ സൈനിക...

ബിസിനസ് വാഗ്ദാനം നൽകി തട്ടിപ്പ്: സ്വദേശി റിട്ടയേർഡ് ജീവനക്കാരനിൽ നിന്ന് 9,000 ദിനാർ തട്ടിയ സൈനിക ഉദ്യോഗസ്ഥൻ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: മികച്ച സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് ബിസിനസ് സംരംഭത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് റിട്ടയേർഡ് സ്വദേശി പൗരനിൽ നിന്ന് 9,000 കുവൈത്തി ദിനാർ തട്ടിയെടുത്ത സൈനിക ഉദ്യോഗസ്ഥനെ സിഐഡി അറസ്റ്റ് ചെയ്തു. അൽ-അർദിയ പോലീസ് സ്റ്റേഷനിൽ പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു കഫേയിൽ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ, തനിക്ക് സ്വകാര്യ ബിസിനസ്സ് സംരംഭങ്ങളുണ്ടെന്നും നല്ല ലാഭം നൽകുന്ന പദ്ധതിയിൽ പങ്കാളിയാകാമെന്നും വിശ്വസിപ്പിച്ചാണ് സൈനിക ഉദ്യോഗസ്ഥൻ പണം വാങ്ങിയത്. ഒരു വർഷത്തിലേറെ കാത്തിരുന്നിട്ടും ലാഭവിഹിതം ലഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ പദ്ധതി നഷ്ടത്തിലായെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. വീണ്ടും പണം നിക്ഷേപിച്ചാൽ മുൻപത്തെ നഷ്ടം നികത്താമെന്ന് ഇയാൾ പറഞ്ഞതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.

അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത സിഐഡി സംഘം, സാമ്പത്തിക വഞ്ചനയും തട്ടിപ്പും ചുമത്തി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. ചോദ്യം ചെയ്യലിൽ പണം വാങ്ങിയതായി പ്രതി സമ്മതിച്ചെങ്കിലും തട്ടിപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ബിസിനസ്സ് നഷ്ടത്തിലായതാണ് പണം തിരികെ നൽകാൻ കഴിയാതിരുന്നതിന് കാരണമെന്നും ഇയാൾ അവകാശപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!