ഹോർമുസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് സലാലയിൽ നടക്കേണ്ടിയിരുന്ന ഇറാൻ-ജിസിസി മന്ത്രതല യോഗം മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചതായി ഒമാൻ ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി അറിയിച്ചു.
മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സഹായകമാകുന്ന തരത്തിൽ ഫലപ്രദമായ ചർച്ചകൾക്ക് അനുയോജ്യമായ സാഹചര്യം ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.അതേസമയം,ഗൾഫുമായുള്ള ആശയവിനിമയം തുടരുമെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെഷസ്‌കിയാൻ അറിയിച്ചു.
യോഗം മാറ്റിയതോടെ ഹോർമുസ് ഗതാഗത ക്രമീകരണം സംബന്ധിച്ച് ഒമാനുമായി ഇറാൻ രൂപപ്പെടുത്തിയ ധാരണയുടെ ഭാവിയും ആശങ്കയിലായി.ഗൾഫ് രാജ്യങ്ങൾ ഇറാനുമായി കൂടിക്കാഴ്ച നടത്തുന്നതിനെ താൻ കാര്യമാക്കുന്നില്ലെന്നും അത് അവരുടെ കാര്യമാണെന്നും യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.



