HomeGULFകുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനം; 27 സ്വർണവ്യാപാര സ്ഥാപനങ്ങൾക്ക് 1.35 ലക്ഷം ദിനാർ പിഴ

കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനം; 27 സ്വർണവ്യാപാര സ്ഥാപനങ്ങൾക്ക് 1.35 ലക്ഷം ദിനാർ പിഴ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച 27 സ്വർണ, ആഭരണ വ്യാപാര സ്ഥാപനങ്ങൾക്ക് 1,35,000 കുവൈത്ത് ദിനാർ പിഴ ചുമത്തി. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിയമലംഘനങ്ങൾ ഉൾപ്പെടെ ആകെ 1,55,000 ദിനാറിന്റെ പിഴയാണ് വാണിജ്യ വ്യവസായ മന്ത്രാലയം ചുമത്തിയത്.2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

2013-ലെ 106-ാം നമ്പർ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം തടയൽ നിയമത്തിന്റെയും 2026-ലെ 25-ാം നമ്പർ മന്ത്രിതല തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.സ്വർണം, വിലപിടിപ്പുള്ള കല്ലുകൾ, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന 27 സ്ഥാപനങ്ങൾ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിശ്ചിത സമയത്തിനുള്ളിൽ കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി.

ഇതേത്തുടർന്ന് ഓരോ സ്ഥാപനത്തിനും 5,000 ദിനാർ വീതം ആകെ 1,35,000 ദിനാർ പിഴ ചുമത്തുകയായിരുന്നു.റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലയിലും സമാനമായ നാല് നിയമലംഘനങ്ങൾ കണ്ടെത്തി. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ട് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാണ് ഓരോ നിയമലംഘനത്തിനും 5,000 ദിനാർ വീതം ആകെ 20,000 ദിനാർ പിഴ ചുമത്തിയത്.ഇതോടെ സ്വർണവ്യാപാര, റിയൽ എസ്റ്റേറ്റ് മേഖലകളിലായി ചുമത്തിയ പിഴയുടെ ആകെ തുക 1,55,000 കുവൈത്ത് ദിനാറായി.

രാജ്യത്തെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ നിരീക്ഷണവും പരിശോധനകളും തുടരുമെന്നും നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!