HomeGULFകുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തം; വിവിധ നിയമലംഘനങ്ങളിലായി 232 പേർ പിടിയിൽ

കുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തം; വിവിധ നിയമലംഘനങ്ങളിലായി 232 പേർ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും കുവൈറ്റ് മുനിസിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ വകുപ്പും സംയുക്തമായി നടത്തിയ വിപുലമായ പരിശോധനയിൽ 232 വാറണ്ട് പ്രതികളെയും നിയമലംഘകരെയും പിടികൂടി. സുരക്ഷ ശക്തമാക്കുന്നതിനും നിയമം കർശനമായി നടപ്പിലാക്കുന്നതിനുമാണ് സുരക്ഷാ ഡയറക്ടറേറ്റുകൾ പരിശോധന സംഘടിപ്പിച്ചത്.പരിശോധനയുടെ ഭാഗമായി വിവിധ നിയമലംഘനങ്ങളിലായി ആകെ 775 സുരക്ഷാ-ഗതാഗത നടപടികളാണ് രേഖപ്പെടുത്തിയത്.

വിവിധ കേസുകളിലായി പിടികൂടിയവരുടെ വിവരങ്ങൾ താഴെ പറയുന്നതാണ്: വിവിധ കേസുകളിൽ പിടികിട്ടാനുള്ള 111 പേരെ കസ്റ്റഡിയിലെടുത്തു.

താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പേർ പിടിയിലായി.ചൂതാട്ടത്തിൽ ഏർപ്പെട്ട 4 പേരെ അറസ്റ്റ് ചെയ്തു.മദ്യം കൈവശം വെച്ചതിന് 4 പേർ പിടിയിലായി.ലഹരിമരുന്ന് കൈവശം വെച്ചതിന് 2 പേരെ അറസ്റ്റ് ചെയ്തു.അനധികൃതമായി കച്ചവടം നടത്തിയ 2 തെരുവ് കച്ചവടക്കാരെ പിടികൂടി.കോടതിയുടെ പിടികിട്ടാനുള്ള 32 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.454 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്തതിന് 2 നിയമലംഘനങ്ങൾ കണ്ടെത്തി.ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ഒരാളെ തടഞ്ഞുവെച്ചു.രേഖകളില്ലാത്ത തൊഴിലാളി വിഭാഗത്തിൽപ്പെട്ട 51 പേർക്കെതിരെ നടപടി സ്വീകരിച്ചു.മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഉപേക്ഷിക്കപ്പെട്ട ഒരു വാഹനം നീക്കം ചെയ്തു.ചീത്തയായ മാംസം വിറ്റ കടയ്ക്ക് എതിരെ പിഴയും സീൽ വെക്കൽ നടപടികളും ഉൾപ്പെടെ മൂന്ന് റിപ്പോർട്ടുകൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തയ്യാറാക്കി.

പിടികൂടിയ മുഴുവൻ നിയമലംഘകർക്കുമെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, അതാത് വകുപ്പുകളുടെ നേതൃത്വത്തിൽ തുടർ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനായി ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!