HomeGULFകുവൈത്തും സൗദി അറേബ്യയും ഒരേ വിധി പങ്കിടുന്ന രാജ്യങ്ങൾ; സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വെള്ളിയാഴ്ച ഖുത്ബ

കുവൈത്തും സൗദി അറേബ്യയും ഒരേ വിധി പങ്കിടുന്ന രാജ്യങ്ങൾ; സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വെള്ളിയാഴ്ച ഖുത്ബ

spot_img

കുവൈത്ത്: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും സഹോദരപരവുമായ ബന്ധവും ഇരുരാജ്യങ്ങളുടെയും പൊതുവായ സുരക്ഷയും ഐക്യവും ഉയർത്തിക്കാട്ടി കുവൈത്തിലെ വെള്ളിയാഴ്ച ഖുത്ബ.

കുവൈത്തിന്റെയും സൗദി അറേബ്യയുടെയും ഭാവിയും സുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഇരുരാജ്യങ്ങളെയും ഒരുമിപ്പിക്കുന്നത് പൊതുവായ വിധിയാണെന്നും ഖുത്ബയിൽ ഊന്നിപ്പറഞ്ഞു.സാധാരണ ജനങ്ങൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഖുത്ബയിൽ, നിരപരാധികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഇസ്‌ലാമിക നിയമപ്രകാരമുള്ള കടമയാണെന്നും വ്യക്തമാക്കി.

പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തേണ്ടതിന്റെയും ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഖുത്ബയുടെ പ്രധാന സന്ദേശം.ഇസ്‌ലാമികകാര്യ മന്ത്രാലയം തയ്യാറാക്കിയ ‘വിധിയുടെ ഐക്യവും ആക്രമണങ്ങളുടെ നിരോധനവും’ എന്ന വിഷയത്തിലുള്ള ഖുത്ബ ഒക്ടോബർ 16 വെള്ളിയാഴ്ച രാജ്യത്തെ പള്ളികളിൽ അവതരിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

സൗദി അറേബ്യയിലെ സാധാരണ ജനങ്ങൾക്കും സിവിലിയൻ സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ ഖുത്ബയിൽ അപലപിക്കുന്നു. ഹൂതി വിഭാഗം നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഇസ്‌ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രാലയം തയ്യാറാക്കിയ ഖുത്ബയിൽ പറയുന്നു.1990-ലെ ഇറാഖ് അധിനിവേശകാലത്ത് കുവൈത്തിന് സൗദി അറേബ്യ നൽകിയ അഭയവും പിന്തുണയും ഖുത്ബയിൽ അനുസ്മരിക്കുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ ഇരുരാജ്യങ്ങളും പുലർത്തിയ സഹകരണവും സഹോദരബന്ധവും തുടർന്നും ശക്തിപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്നു.

കുട്ടികളിൽ രാജ്യസ്നേഹവും സഹോദരരാജ്യങ്ങളോടുള്ള ആദരവും വളർത്തണമെന്നും അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും നിരപരാധികൾക്കെതിരായ ആക്രമണങ്ങൾക്ക് ന്യായീകരണമാകരുതെന്നും ഖുത്ബ ഓർമിപ്പിക്കുന്നു.കുവൈത്ത്, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിൽക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഖുത്ബ അവസാനിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!