തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഇടതു വിദ്യാർഥി സംഘടനകളും സി.ജെ.പിയും നടത്തിയ പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാനത്തും പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരം മാനവീയം വീധിയിൽ വെച്ച് നടന്ന പരിപാടിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്തു.
കർണാടകയിലും പ്രതിഷേധറാലി നടന്നു. ബെംഗളൂരു ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്കായിരുന്നു റാലി. സി.ജെ.പി.-ഐസ പ്രവർത്തകർ സംയുക്തമായാണ് റാലി നടത്തിയത്. റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു.



