HomeGULFകുവൈറ്റ് ഫൈവ് സ്റ്റാർ ഹോട്ടലിലെ അനാശാസ്യം: ഒളിവിലായിരുന്ന അഞ്ച് പേർ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ ആകെ...

കുവൈറ്റ് ഫൈവ് സ്റ്റാർ ഹോട്ടലിലെ അനാശാസ്യം: ഒളിവിലായിരുന്ന അഞ്ച് പേർ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ ആകെ എണ്ണം 22 ആയി

spot_img

കുവൈത്ത് സിറ്റി: കുവൈറ്റ് സിറ്റിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടത്തിയ റെയ്ഡിനിടയിൽ രക്ഷപ്പെട്ട അഞ്ച് പ്രതികളെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് 24 മണിക്കൂറിനുള്ളിൽ പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 22 ആയി ഉയർന്നു. നിയമം എല്ലാവർക്കും ഒരുപോലെ കർശനമായി നടപ്പിലാക്കണമെന്ന് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് നൽകിയ കർശന നിർദ്ദേശത്തെ തുടർന്നാണ് വേഗത്തിലുള്ള നടപടിയുണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ക്യാപിറ്റൽ ഗവർണറേറ്റിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ അമിത ശബ്ദത്തിലും ബഹളത്തിലും ആഘോഷങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പരിശോധനയിൽ സ്ത്രീകളുടെ നൃത്ത വേഷങ്ങൾ ധരിച്ചവരും ലഹരിയിൽ ആറാടിയതുമായ 17 പേരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ റെയ്ഡിനിടയിൽ അഞ്ച് പേർ ഓരക്ഷപ്പെട്ടിരുന്നു.തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടവിലാണ് ഒളിവിലായിരുന്ന അഞ്ച് കുവൈറ്റ് പൗരന്മാരെയും സി.ഐ.ഡി സംഘം പിടികൂടിയത്.

ആദ്യഘട്ടത്തിൽ പിടിയിലായ 17 പേരുടെയും ഒടുവിൽ പിടിയിലായ അഞ്ച് പേരുടെയും പേരുകൾ ഉൾപ്പെടെ ആകെ 22 പ്രതികളെയും ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായവരിൽ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും മുൻ നാഷണൽ അസംബ്ലി അംഗത്തിന്റെ മകനും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്’ എന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!