HomeCommunityഇൻകാസ് കുവൈത്ത് ഓണാഘോഷ അവലോകന യോഗവും സംഗീതരാവും സംഘടിപ്പിച്ചു

ഇൻകാസ് കുവൈത്ത് ഓണാഘോഷ അവലോകന യോഗവും സംഗീതരാവും സംഘടിപ്പിച്ചു

spot_img

കുവൈത്ത്: ഇൻകാസ് കുവൈത്തിന്റെ ഓണാഘോഷ പരിപാടികൾക്ക് ശേഷം സംഘടിപ്പിച്ച അവലോകന യോഗവും സംഗീതരാവും മെഡക്സ് മെഡിക്കൽ സെന്ററിൽ വിപുലമായി നടന്നു.ഓണാഘോഷത്തിന്റെ മധുരസ്മരണകൾ പങ്കുവെച്ചും സംഗീതത്തിന്റെ ആനന്ദത്തിൽ അലിഞ്ഞുചേർന്നും നടന്ന സംഗമം ഇൻകാസ് കുടുംബാംഗങ്ങൾക്ക് ഹൃദ്യമായ അനുഭവമായി.

മികച്ച സംഘാടനത്തിലൂടെ അവിസ്മരണീയമായ ഓണാഘോഷം ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ആവേശവും പങ്കുവെച്ചാണ് ഇൻകാസ് കുവൈത്തിന്റെ നേതൃത്വവും പ്രവർത്തകരും ഒത്തുചേർന്നത്. ഓണത്തിന്റെ ഐക്യവും സൗഹൃദവും സാഹോദര്യവും വിളിച്ചോതിയ സംഗമം പങ്കെടുത്തവരുടെ മനം കവർന്നു.കുവൈത്തിലെത്തിയ പ്രശസ്ത ഗായകൻ സുമേഷ് അയിരൂരിന് ഇൻകാസ് കുവൈത്തിന്റെ വേദിയിൽ ഊഷ്മളമായ സ്വീകരണം നൽകി.

തുടർന്ന് അദ്ദേഹം ആലപിച്ച ഹൃദ്യമായ ഗാനങ്ങൾ സദസ്സിനെ സംഗീതസാന്ദ്രമായ ആനന്ദത്തിലാഴ്ത്തി. കാണികളുടെയും ശ്രോതാക്കളുടെയും കൈയടികളോടെ സംഗീതരാവ് ആവേശഭരിതമായി.ഇൻകാസ് കുടുംബാംഗവും അനുഗ്രഹീത ഗായികയുമായ കുമാരി ഹെലൻ സൂസൻ ജോസും സുമേഷിനൊപ്പം വേദി പങ്കിട്ട് മനോഹരമായ ഗാനങ്ങൾ ആലപിച്ചു. സംഗീതവേദിയിൽ തന്റെ ആലാപനമാധുര്യംകൊണ്ട് സദസ്സിന്റെ ഹൃദയം കവർന്ന പ്രിയ ഗായികയ്ക്ക് ഇൻകാസ് കുടുംബം ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും നേർന്നു.ഓണാഘോഷത്തിന്റെ സന്തോഷവും കൂട്ടായ്മയുടെ ഊഷ്മളതയും സംഗീതത്തിന്റെ മാധുര്യവും ഒത്തുചേർന്ന ഈ സംഗമം ഇൻകാസ് കുവൈത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായി.

ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ മീഡിയ കൺവീനർ മധു മാഹിബാബു പനമ്പള്ളി കുര്യൻ തോമസ് പൈനുംമൂട്ടിൽമാത്യു ചെന്നിത്തല തമ്പി ലൂക്കോസ്സാറമ്മ ജോൺസ് ഷിജു ഓതറ അലക്സ് മാനന്തവാടി ബിജി പള്ളിക്കൽബിജു അലക്സാണ്ടർ അനിൽ വള്ളികുന്നം റോമാനസ് പെയ്റ്റൻ ബെൽജു ബെൻ സുനിൽ ജിത്ത് മണ്ണാർകാട് ജോൺ തോമസ് കൊല്ലകടവ് ഷിബു തയ്യിൽ കുമരകംനവീൻ ജോസ് വിജയ ലക്ഷ്മി ബിന്ദു മാത്യു സുമിത് സൈമൺ ടോം തിരുവനന്തപുരം കൃഷ്ണ പ്രസാദ് ബിജു ദാനിയേൽ വിനീഷ് ജോർജ് വയനാട് അജു ആൽബർട്ട് രഞ്ചു ഗീവർഗീസ് എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ജയിംസ് വി കൊട്ടാരം നന്ദിയും രേഖപ്പെടുത്തി

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!