HomeGULFഇ-സിഗരറ്റുകളിൽ രാസലഹരി നിറച്ച് വിൽപ്പന; പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ

ഇ-സിഗരറ്റുകളിൽ രാസലഹരി നിറച്ച് വിൽപ്പന; പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ

spot_img

കുവൈത്ത് സിറ്റി: ഇ-സിഗരറ്റുകളിൽ നിറയ്ക്കുന്ന രാസ ലഹരി ദ്രാവകം കൈവശം വെക്കുകയും വിൽപന നടത്തുകയും ചെയ്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 120 മില്ലി ലിറ്റർ ലഹരി ദ്രാവകവും 64 ഇ-സിഗരറ്റുകളും അധികൃതർ പിടിച്ചെടുത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.ലഹരി വസ്തുക്കളുടെ വിൽപനയും കൈവശം വെക്കലുമായി ബന്ധപ്പെട്ട് ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിയെ പിടികൂടിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പബ്ലിക് പ്രോസിക്യൂഷന്റെ വാറന്റോടെ പ്രതിയുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു. ഫിർദൗസ് മേഖലയിൽ വെച്ചാണ് പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടിയത്. ഇവിടെ നടത്തിയ പരിശോധനയിൽ 40 ഒഴിഞ്ഞ ഇ-സിഗരറ്റുകളും 120 മില്ലി ലിറ്റർ ലഹരി ദ്രാവകവും ഉദ്യോഗസ്ഥർ കണ്ടെടുത്തു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഫർവാനിയ മേഖലയിലെ മറ്റ് ചില സ്ഥലങ്ങളെക്കുറിച്ച് പ്രതി വിവരം നൽകി. ഇവിടെ നടത്തിയ പരിശോധനയിൽ സമാനമായ ലഹരി ദ്രാവകം നിറച്ച മറ്റ് 24 ഇ-സിഗരറ്റുകൾ കൂടി പൊലീസ് കണ്ടെടുത്തു.

പിടിച്ചെടുത്ത വസ്തുക്കൾ കാണിച്ച് ചോദ്യം ചെയ്തപ്പോൾ, ലഹരി വസ്തുക്കൾ സ്വന്തം ഉപയോഗത്തിനും പണം സമ്പാദിക്കുന്നതിനായി വിൽപന നടത്തുന്നതിനുമാണ് കൈവശം വെച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇടനിലക്കാരൻ വഴിയാണ് തനിക്ക് ഇവ ലഭിച്ചതെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും, തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!