HomeGULFകുവൈത്തിൽ എൻജിനീയർമാർക്ക് ആശ്വാസം; വിദ്യാഭ്യാസ യോഗ്യതകളുടെ അംഗീകാര നടപടികൾ പൂർത്തിയാക്കാൻ 2028 ജൂൺ വരെ അധിക...

കുവൈത്തിൽ എൻജിനീയർമാർക്ക് ആശ്വാസം; വിദ്യാഭ്യാസ യോഗ്യതകളുടെ അംഗീകാര നടപടികൾ പൂർത്തിയാക്കാൻ 2028 ജൂൺ വരെ അധിക സമയം

spot_img

കുവൈത്ത്: കുവൈത്തിൽ എൻജിനീയറിങ് തസ്തികകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). എൻജിനീയറിങ് വിദ്യാഭ്യാസ യോഗ്യതകളുടെ തുല്യതാ നിർണയവും അംഗീകാര നടപടികളും പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2028 ജൂൺ 30 വരെ നീട്ടി.

ഒക്ടോബർ 27 ചൊവ്വാഴ്ച പുറത്തിറക്കിയ 2026ലെ അഞ്ചാം നമ്പർ സർക്കുലറിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നേടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ നേരത്തെ പ്രത്യേക ഇളവ് അനുവദിച്ചിരുന്നെങ്കിലും ഇതുവരെ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത ജീവനക്കാർക്കാണ് പുതിയ തീരുമാനം പ്രയോജനപ്പെടുക.പുതിയ ഇളവ് പ്രകാരം യോഗ്യരായ ജീവനക്കാർക്ക് എൻജിനീയറിങ് തസ്തികയിൽ വർക്ക് പെർമിറ്റ് അനുവദിക്കുകയോ നിലവിലുള്ള പെർമിറ്റ് പുതുക്കുകയോ ചെയ്യാം. എന്നാൽ ഇളവിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന വർക്ക് പെർമിറ്റിന്റെ കാലാവധി 2028 ജൂൺ 30 കവിയാൻ പാടില്ല.

സഹേൽ ആപ്പ് വഴി സമ്മതപത്രം നൽകണംഅധിക സമയപരിധിയുടെ ആനുകൂല്യം ലഭിക്കാൻ ജീവനക്കാർ സർക്കാർ സേവന ആപ്ലിക്കേഷനായ സഹേൽ (Sahel) വഴി നിർദിഷ്ട ഇലക്ട്രോണിക് സമ്മതപത്രത്തിന് അംഗീകാരം നൽകണം. ഇതിനുശേഷം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി എൻജിനീയറിങ് തസ്തികയിലെ വർക്ക് പെർമിറ്റ് അനുവദിക്കാനോ പുതുക്കാനോ സാധിക്കും.എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽപരമായ നിയമപരമായ നിലയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.

അതേസമയം, അനുവദിച്ച സമയപരിധിക്കുള്ളിൽ വിദ്യാഭ്യാസ യോഗ്യതകളുടെ അംഗീകാര നടപടികൾ നിർബന്ധമായും പൂർത്തിയാക്കണമെന്ന് PAM മുന്നറിയിപ്പ് നൽകി. നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും.സർട്ടിഫിക്കറ്റ് അംഗീകാര നടപടികൾ പൂർത്തിയാകാത്തതിനാൽ വർക്ക് പെർമിറ്റ് പുതുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി പ്രവാസി എൻജിനീയർമാർക്ക് പുതിയ തീരുമാനം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!