HomeGULFനോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ അനിശ്ചിതത്വം; സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐഎംസിസി കുവൈത്ത്,...

നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ അനിശ്ചിതത്വം; സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐഎംസിസി കുവൈത്ത്, നിലവിലുള്ള അംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യം

spot_img

കുവൈത്ത് സിറ്റി: നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിലെ രജിസ്ട്രേഷൻ തീയതി നീട്ടണമെന്നും പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഐഎംസിസി കുവൈത്ത്. നോർക്ക റൂട്ട്സും ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായുള്ള കരാർ ഒക്ടോബർ 31ന് അവസാനിക്കാനിരിക്കെ, പദ്ധതിയുടെ തുടർനടത്തിപ്പിൽ നിലനിൽക്കുന്ന അനിശ്ചിതത്വം പരിഹരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.സമയബന്ധിതമായി കരാർ പുതുക്കാൻ കഴിഞ്ഞില്ലെങ്കിൽ നിലവിലുള്ള പോളിസികളുടെ തുടർച്ചയെയും പുതിയ അംഗങ്ങളുടെ എൻറോൾമെന്റിനെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാരും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ഐഎംസിസി കുവൈത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ വിതരണത്തിലും വിവിധ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലും പരാതികൾ ഉയരുന്നതിനിടെ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും അനിശ്ചിതത്വത്തിലാകുന്നത് പ്രവാസി സമൂഹത്തിന്റെ ആശങ്ക വർധിപ്പിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി തടസ്സമില്ലാതെ തുടരുക, നിലവിലുള്ള അംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കുക, പുതിയ അംഗങ്ങൾക്ക് എൻറോൾമെന്റ് സൗകര്യം ലഭ്യമാക്കുക എന്നിവയ്ക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐഎംസിസി ജിസിസി രക്ഷാധികാരിയും മുൻ ലോകകേരളസഭാം​ഗവുമായ സത്താർ കുന്നിൽ, പ്രസിഡൻ്റ് ഹമീദ് മധൂർ , ജനറൽ സെക്രട്ടറി ഷെരീഫ് താമരശ്ശേരി, ട്രഷറർ ഉമ്മർ കൂളിയ ങ്കാൽ എന്നിവർ ആവശ്യപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!