HomeGULFസാൽമിയ ഓൾഡ് സൂഖിൽ ഫിലിപ്പിനോ യുവതികൾ തമ്മിൽ അടിപിടി; വീഡിയോ വൈറൽ, അന്വേഷണം ആരംഭിച്ച്...

സാൽമിയ ഓൾഡ് സൂഖിൽ ഫിലിപ്പിനോ യുവതികൾ തമ്മിൽ അടിപിടി; വീഡിയോ വൈറൽ, അന്വേഷണം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: സാൽമിയയിലെ പഴയ മാർക്കറ്റിൽ ഏഷ്യൻ വനിതകൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സാൽമിയയിലെ ബറായിഹ് സാലെം (ഓൾഡ് സൂഖ്) പ്രദേശത്ത് വാക്ക് തർക്കത്തെത്തുടർന്നാണ് വനിതകൾ പരസ്പരം അടിപിടിയിൽ ഏർപ്പെട്ട സംഭവം ഉണ്ടായത്.ഒക്ടോബർ 30 വെള്ളിയാഴ്ച നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ വീഡിയോ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ സംഭവത്തിൽ ഇടപെട്ടത്.

സംഘർഷത്തിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തിയ ശേഷം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമത്തിന് മുന്നിൽ ആരും അതീതരല്ലെന്നും പൊതുസ്ഥലങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.സംഘർഷത്തിന് പിന്നിലെ കാരണം, ഉൾപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ, അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!