HomeGULFവാഹന രജിസ്ട്രേഷൻ പുതുക്കൽ നടപടികൾ ലളിതമാക്കി കുവൈത്ത്; അറിയാം പുതുക്കൽ നടപടിക്രമങ്ങൾ

വാഹന രജിസ്ട്രേഷൻ പുതുക്കൽ നടപടികൾ ലളിതമാക്കി കുവൈത്ത്; അറിയാം പുതുക്കൽ നടപടിക്രമങ്ങൾ

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗത നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെയും ഇലക്ട്രോണിക് സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി പുതിയ വാഹന രജിസ്ട്രേഷൻ പുതുക്കൽ നടപടികൾ പ്രഖ്യാപിച്ച് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്. ഇതുപ്രകാരം വാഹന ഉടമകൾക്ക് എളുപ്പത്തിൽ ഓൺലൈൻ വഴി ലൈസൻസ് പുതുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പുതിയ സംവിധാനമനുസരിച്ച്, തേർഡ് പാർട്ടി ഇൻഷുറൻസിനായി ഔദ്യോഗിക ‘ബീമ’ വെബ്‌സൈറ്റ് (www.beema.gov.kw) സന്ദർശിച്ച് ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുത്ത് ഓൺലൈൻ വഴി തുക അടച്ച് രേഖ പ്രിന്റ് ചെയ്യാം. തുടർന്ന് സിവിൽ ഐഡി കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള റെസിഡൻഷ്യൽ വിലാസത്തിന് കീഴിലുള്ള ടെക്നിക്കൽ ഇൻസ്പെക്ഷൻ വകുപ്പിൽ എത്തി വാഹനത്തിന്റെ കൃത്യസമയത്തെ പരിശോധന പൂർത്തിയാക്കണം. വാഹനം പരിശോധന വിജയകരമായി പൂർത്തിയാക്കി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ‘സഹൽ’ ആപ്ലിക്കേഷൻ വഴി മിനിസ്ട്രി ഓഫ് ഇന്റീരിയർ തിരഞ്ഞെടുത്ത് ട്രാഫിക് സർവീസസ് സെക്ഷനിൽ പ്രവേശിക്കണം.

അവിടെയുള്ള വെഹിക്കിൾ ലൈസൻസ് റിന്യൂവൽ സേവനം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി ഓൺലൈനായി തുക അടച്ച് പുതുക്കൽ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.കൂടാതെ, ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന ഡിജിറ്റൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൂർണ്ണമായും പര്യാപ്തമാണെന്നും, വാഹനത്തിൽ ഇതിന്റെ ഫിസിക്കൽ കോപ്പി കയ്യിൽ കരുതേണ്ടതില്ലെന്നും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!