HomeGULFകുവൈത്തിന്റെ തെക്കൻ മേഖലയിൽ സൈന്യത്തിന്റെ വെടിവെപ്പ് പരിശീലനം; നവംബർ 1 മുതൽ 5 വരെ

കുവൈത്തിന്റെ തെക്കൻ മേഖലയിൽ സൈന്യത്തിന്റെ വെടിവെപ്പ് പരിശീലനം; നവംബർ 1 മുതൽ 5 വരെ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിന്റെ തെക്കൻ മേഖലയിൽ നവംബർ 1 മുതൽ 5 വരെ യഥാർത്ഥ വെടിയുണ്ടകൾ ഉപയോഗിച്ചുള്ള സൈനിക പരിശീലനം നടക്കുമെന്ന് കുവൈത്ത് സൈന്യം അറിയിച്ചു.

കുവൈത്ത് സൈന്യത്തിലെ ചില യൂണിറ്റുകളാണ് പരിശീലനത്തിന്റെ ഭാഗമായി ലൈവ് അമ്യൂണിഷൻ ഉപയോഗിച്ചുള്ള വെടിവെപ്പ് നടത്തുന്നത്.കുവൈത്ത് സൈന്യത്തിന്റെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ശ്രദ്ധയ്ക്കായാണ് സൈന്യം മുൻകൂട്ടി അറിയിപ്പ് നൽകിയിരിക്കുന്നത്.

പരിശീലനം നടക്കുന്ന മേഖലകളിൽ താമസിക്കുന്നവരും അതുവഴി യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും സൈന്യം നൽകുന്ന സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.നവംബർ 5 വരെയാണ് സൈനിക പരിശീലനം നിശ്ചയിച്ചിരിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!