HomeGULFവാഹനാപകടങ്ങളിൽ പരിക്കേറ്റവരെ അശാസ്ത്രീയമായി രക്ഷിക്കാൻ ശ്രമിക്കരുത്; മുന്നറിയിപ്പുമായി കുവൈറ്റ് ഫയർ ഫോഴ്‌സ്

വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ അശാസ്ത്രീയമായി രക്ഷിക്കാൻ ശ്രമിക്കരുത്; മുന്നറിയിപ്പുമായി കുവൈറ്റ് ഫയർ ഫോഴ്‌സ്

spot_img

കുവൈത്ത്സിറ്റി: വാഹനാപകടങ്ങളിൽപ്പെടുന്നവരെ അശാസ്ത്രീയമായി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് കുവൈറ്റ് ഫയർ ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തന രീതികളെക്കുറിച്ച് കൃത്യമായ അറിവില്ലാതെ കാഴ്ചക്കാർ പരിക്കേറ്റവരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുക്കാനോ മാറ്റാനോ ശ്രമിക്കുന്നത് അവരുടെ പരിക്കുകൾ കൂടുതൽ വഷളാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് നട്ടെല്ലിനോ കഴുത്തിനോ പരിക്കേറ്റ സാഹചര്യങ്ങളിൽ ഇത്തരം ഇടപെടലുകൾ സ്ഥിരമായ വൈകല്യങ്ങൾക്ക് വരെ കാരണമായേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനാപകടങ്ങളിൽപ്പെട്ടവരെ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ സാങ്കേതിക നടപടിക്രമങ്ങൾ ആവശ്യമാണ്. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്ന ജോലി പ്രത്യേക പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർക്ക് വിട്ടുകൊടുക്കണമെന്നും, നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ പരിക്കേറ്റവരെ മാറ്റാൻ പാടുള്ളൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. പുറമേക്ക് പ്രകടമല്ലാത്ത ആന്തരിക പരിക്കുകളോ നട്ടെല്ലിനേറ്റ ക്ഷതങ്ങളോ ഉള്ളവരെ തെറ്റായ രീതിയിൽ വലിച്ചുപുറത്തെടുക്കുന്നത് ജീവന് തന്നെ ഭീഷണിയാകും.വാഹനങ്ങൾ കൃത്യമായി പരിപാലിക്കുന്നതിലൂടെയാണ് അപകടങ്ങൾ തടയുന്നതിനുള്ള ആദ്യപടി ആരംഭിക്കുന്നതെന്ന് അൽ-ഗരീബ് പറഞ്ഞു.

ബ്രേക്ക് തകരാറിലാകുന്നത്, ടയറുകൾക്കുണ്ടാകുന്ന കേടുപാടുകൾ, ഓയിൽ ചോർച്ച തുടങ്ങിയ ഒഴിവാക്കാവുന്ന സാങ്കേതിക തകരാറുകൾ മൂലമാണ് പല അപകടങ്ങളും സംഭവിക്കുന്നത്. അംഗീകൃത സർവീസ് സെന്ററുകളിൽ മാത്രം വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും, തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങൾ കൃത്യസമയത്ത് പരിശോധിച്ച് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വേനൽക്കാലത്ത് വാഹനങ്ങൾക്കുള്ളിൽ തീപിടിക്കാൻ സാധ്യതയുള്ളതോ ചൂട് തട്ടിയാൽ അപകടമുണ്ടാക്കുന്നതോ ആയ വസ്തുക്കൾ സൂക്ഷിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലൈറ്ററുകൾ, പെർഫ്യൂമുകൾ, ചാർജറുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവ വാഹനത്തിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം. കൂടാതെ, വാഹനങ്ങളിൽ സൂക്ഷിച്ചിട്ടുള്ള പോർട്ടബിൾ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്നും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സജ്ജമാണെന്നും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!