ഇസ്ലാം മതത്തില്‍പ്പെട്ടയാളെ എന്തിന് വിവാഹം ചെയ്‌തെന്ന് ചോദ്യം; കിടിലന്‍ മറുപടിയുമായി പ്രിയാമണി

  • 04/12/2020

സമൂഹമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പല തലത്തിലുള്ള ചോദ്യങ്ങളാണ് സിനിമാ താരങ്ങള്‍ക്കെതിരെ പലപ്പോഴും ഉണ്ടാകുന്നു. പലപ്പോഴും അവരുടെ വ്യക്തിജീവിതത്തെ പോലും ചോദ്യം ചെയ്യുന്ന കമന്റുകളും അതില്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ തന്നോട് ചോദിച്ച് ഒരു ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി പ്രിയാമണി. 

പ്രിയാമണി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയായി എന്തിനാണ് ഇസ്ലാംമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തത് എന്നായിരുന്നു ഒരാള്‍ ചോദിച്ച ചോദ്യം. എന്നാല്‍ ഒരു ഇസ്ലാം മതക്കാരനെ അല്ല ഒരു ഇന്ത്യക്കാരനെയാണ് താന്‍ വിവാഹം ചെയ്തത് എന്നാണ് താരം നല്‍കിയ മറുപടി.

Related Articles